Services

A mega 24x7 agricultural gala. You can sell / buy any agricultural products here. Otherwise just browse through the countless products. Can also ask for items that are not available.

Home / Services

നല്ലോണം കായ് ഉണ്ടാകും......7306627824

₹98

 

Price - 50/- + Courier Charge Cuttings ആയി കൊടുക്കുന്നു ..... phone - 9446925993

₹50

കൂടുതൽ തൈ വാങ്ങുന്നവർക്ക് Discount ചെയ്ത് കൊടുക്കാം

9446925993

₹300

9995693486

₹100

കുറ്റിമുല്ല plant

7510663919

 

Kalanchoe plant ( pink, read, yellow, white കളർ )

7510663919

₹170

contact - 7510663919

₹90

പലതരം ജാതി തൈകൾ ഉണ്ട് - പൂന്തുറ,  വിശ്വശ്രീ,  ശ്രീലങ്കൻ, പുന്നത്താനം, കിണറ്റുകര, കടുകൻമാക്കൽ, സിന്ധു ശ്രീ, കേരള ശ്രീ, മഞ്ഞപത്രി etc......  8289891370

₹600

All season lemon
എപ്പോഴും നിറയെ കായ്ക്കുന്ന.... Seedless ആണോന്ന് ചോദിച്ചാൽ അതേയെന്നും അല്ലെന്നും പറയാം.. കാരണം ഈ പ്ലാന്റ്സിൽ ഇഷ്ടംപോലെ നാരങ്ങ ഉണ്ടാരുന്നു എല്ലാം പഴുത്തു പൊഴിഞ്ഞുപോയി ഞാൻ ഇതെല്ലാം എടുത്ത് ഉപയോഗിച്ചതുമാണ് ഒന്നിലും സീഡ് ഉണ്ടാരുന്നില്ല.. മാത്രമല്ല ഫ്രഷ് lime പോലെ നല്ലൊരു ഗ്യാസ് ഉം.... ആവശ്യമുള്ളവർ SAAS Gardens  contact ചെയ്യുക 8289891370
250 റുപി
പ്ലാന്റ് സൈസ് ഇതാണ്.

₹250

ഇന്ത്യയിലെ അടുക്കളകളില്‍ പൊതുവായി കാണുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് (Spice) ഗ്രാമ്പൂ (Clove). ഗ്രാമ്പൂവിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. ഗ്രാമ്പൂ മരത്തിന്റെ ഉണങ്ങിയ പൂമൊട്ടുകളാണ് ഗ്രാമ്പൂ. ഭക്ഷണത്തില്‍ ഇത് ഒരു ഫ്ലേവറിങ് ഏജന്റായി (Flavoring Agent) ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. ഗ്രാമ്പൂ പച്ചയായോ അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയുടെ (Clove Oil) രൂപത്തിലോ കഴിക്കുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. എന്നിരുന്നാലും, ഈ സുഗന്ധവ്യഞ്ജനം ആവശ്യത്തിലധികം കഴിക്കുന്നത് ദോഷകരവുമാണ്. ഗ്രാമ്പൂവിന്റെ ചില ആരോഗ്യ ഗുണങ്ങളും പാര്‍ശ്വഫലങ്ങളും നോക്കാം.

ഗ്രാമ്പൂവിന്റെ ആരോഗ്യ ഗുണങ്ങള്‍

പോഷകങ്ങളുടെ കലവറ

ഗ്രാമ്പൂവില്‍ പ്രധാനപ്പെട്ട ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന്റെ രുചിയും ഗുണവും വര്‍ദ്ധിപ്പിക്കുന്നു. നാരുകള്‍, വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും എല്ലുകളുടെ ബലത്തിനും സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് മാംഗനീസ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ഗ്രാമ്പൂവില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ അത് നമ്മുടെ ശരീരഭാരം കൂടുന്നതിനെ തടയുന്നു. നാരുകള്‍ ദഹനത്തെ സഹായിക്കുന്നു, ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു.

പല്ലിന്റെ ആരോഗ്യം

ഗ്രാമ്പൂവിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് അനാരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. അവ വായുടെ ആരോഗ്യത്തിന് സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് പല്ലുവേദനയ്ക്കും ആശ്വാസം നല്‍കുന്നു. വായിൽ വേദന അനുഭവപ്പെടുന്ന ഭാഗത്ത് ഒരു ഗ്രാമ്പൂ മുഴുവനായി കുറച്ച് നേരം വെച്ചാൽ വേദന കുറയും. ഇത് മാത്രമല്ല, ഹെര്‍ബല്‍ ടൂത്ത് പേസ്റ്റില്‍ ഗ്രാമ്പൂ ഉള്‍പ്പെടുത്തിയാല്‍ ദന്തക്ഷയം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

ഗ്രാമ്പൂവിന്റെ പാര്‍ശ്വഫലങ്ങള്‍

അമിതമായി എന്ത് കഴിച്ചാലും അതിന്റെ ഗുണങ്ങള്‍ ഇല്ലാതാവുകയും ആരോഗ്യത്തിന് ദോഷകരമാവുകയും ചെയ്യും. ഗ്രാമ്പൂ അമിതമായി കഴിച്ചാലും ഒരുപാട് ദോഷഫലങ്ങളുണ്ട്.

അമിത രക്തസ്രാവം

ഗ്രാമ്പൂവില്‍ യൂജെനോള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഡോക്ടര്‍ നിര്‍ദേശിക്കുന്നതിലും കൂടുതല്‍ ഗ്രാമ്പൂ എണ്ണ കഴിക്കുന്നത് രക്തസ്രാവത്തിനോ കുടലിലെ രക്തസ്രാവത്തിനോ കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

പ്രമേഹമുള്ളവര്‍ക്ക് ഗ്രാമ്പൂ ഫലപ്രദമാണ്, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

തയ്കൾ 160 രൂപ whatsapp 082898 91370
@everyone

₹160

മക്കോട്ടദേവ അഥവാ ദേവപഴം (Mahkota Dewa) അല്ലെങ്കിൽ ദൈവത്തിന്റെ കിരീട (God's Crown) മെന്നുമെല്ലാം അറിയപ്പെടുന്ന ഈ ചുവന്ന് തുടുത്ത് പ്ലം പോലെ നില്‍ക്കുന്ന പഴം നിങ്ങളുടെ വീട്ടില്‍ ഉണ്ടോ? എങ്കില്‍ നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാണ് എന്നാണ് പറയുന്നത്. ഇന്തോനേഷ്യയില്‍ അതി സുലഭമായി കാണപ്പെടുന്ന ഈ മരം ഇന്ന് കേരളത്തിലും വേരുറപ്പിച്ചിട്ടുണ്ട്. ഈ പഴം കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം.
ദേവലോകത്തിലെ പഴം

ദൈവത്തിന്റെ കിരീടം, അല്ലെങ്കില്‍ ദേവലോകത്തെ പഴമെന്നെല്ലാം തന്നെ മക്കോട്ട ദേവ എന്ന ഈ പഴം അറിയപ്പെടുന്നുണ്ട്. ഏത് കാലാവസ്ഥയിലും വിളയുന്ന ഈ പഴം, ഉണക്കി ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോള്‍ പച്ചയ്ക്ക് ഉപയോഗിക്കാതെ നോക്കണം. പച്ചയ്ക്ക് ഉപയോഗിച്ചാല്‍ വിഷവും എന്നാല്‍ ഉണക്കി ഉപയോഗിച്ചാല്‍ നമ്മളുടെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരവുമാണ് ഇത്. ഇതിന്റെ പഴം മുതല്‍ ഇല വരെ മെഡിസിനായി ലോകത്തിന്റെ പലഭാഗത്ത് ഉപയോഗിച്ച് വരുന്നഉണ്ട്.

ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന പഴവും അത്ഭുതഗുണങ്ങളും

മക്കോട്ടദേവ പൊതുവില്‍ അറിയപ്പെടുന്നത് ദൈവത്തിന്റെ കിരീടം (God's Crown) എന്നാണ്. പ്രമേഹരോഗികള്‍ക്ക് മുതല്‍ കാന്‍സര്‍ രോഗികള്‍ക്ക് വരെ ഉപയോഗിക്കാവുന്ന ഈ പഴം ശരീരത്തിന് വളരെ നല്ലതാണ്. ഇത് എന്തെല്ലാം അസുഖങ്ങള്‍ കുറയ്ക്കുന്നു എന്ന് നോക്കാം.

1. പ്രമേഹം വേഗത്തില്‍ കുറയ്ക്കുന്നു
രക്തത്തിലെ ഷുഗര്‍ ലെവല്‍ വേഗത്തില്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന പഴമാണ് മക്കോട്ട ദേവ എന്നറിയപ്പെടുന്നത്. ഇതിന്റെ കുരു കളഞ്ഞ് പുറംതൊലി എടുത്ത് ഉണക്കി കുപ്പിയിലാക്കി വയ്ക്കുക. ഇതിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹരോഹികള്‍ക്ക് നല്ലതാണ്. വേഗത്തില്‍ ഷുഗര്‍ ലെവല്‍ കുറയുവാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പഴം. അതുകൊണ്ടുതന്നെ വീട്ടില്‍ ഈ മരം നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്.

2. ശരീരത്തിലെ വിഷം നീക്കുവാന്‍ സഹായിക്കുന്നു

ഇതില്‍ ശരീരത്തിന് ആവശ്യമായിട്ടുള്ള ആല്‍ക്കലോയ്ഡ്, പോളിഫെനോല്‍സ്, ഫ്‌ലവനോയ്ഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇത് ശരീരത്തിലെ വിഷമയമെല്ലാം നീക്കം ചെയ്യുന്നതിനും ആരോഗ്യം നല്ലതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിനായി ഇതിന്റെ ഇലയിട്ട് നന്നായി വെള്ളം തിളപ്പിക്കുക. ഈ വെള്ളം കുടിക്കുന്നത് ശരീരം വൃത്തിയാക്കുവാന്‍ നല്ലതാണ്.

3. ആന്റി ബാക്ടീരിയല്‍- ഫംഗല്‍ പ്രോപര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു

ഇതില്‍ ആല്‍ക്കലോയ്ഡ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് നല്ലൊരു ആന്റി ബാക്ടീരിയല്‍ പ്രോപര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിച്ചാല്‍ നമ്മള്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ വരാതെ സംരക്ഷിക്കുവാനും നമ്മളുടെ രോഗപ്രതിരോധശേഷി കൂട്ടുവാനും ഇത് സഹായിക്കുന്നുണ്ട്.

ആന്റി ബാക്ടീരിയല്‍ മാത്രമല്ല, ആന്റി വൈറസ് പ്രോപര്‍ട്ടിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആല്‍ക്കലോയ്ഡ് നമ്മളുടെ ശരീരത്തിലേയ്ക്ക് വൈറസ് ബാധ ഉണ്ടാകാതെ സംരക്ഷിക്കുവാനും സഹായിക്കുന്നുണ്ട്. അതുകൊണ്ടെല്ലാം തന്നെ ഇതിന് ഇന്ന് ഡിമാന്റ് കൂടിക്കൊണ്ടിരിക്കുകയാണ്.

4. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ഇന്ന് ഓരോ ദിവസവും വ്യത്യസ്തങ്ങളായ അസുഖങ്ങള്‍ കൂണ്‍പോലെ പൊട്ടിമുളച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പൊട്ടിമുളയ്ക്കുമ്പോള്‍ നമ്മള്‍ നമ്മളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി നിരവധി പാനീയങ്ങളും മറ്റും കുടിക്കുന്നുണ്ട്. എന്നാല്‍, ഈ പഴം നന്നായി ഉണക്കി കുരുകളഞ്ഞ് തിളപ്പിച്ച് കുടിച്ചാല്‍ നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും ഇത് സഹായിക്കുന്നുണ്ട്.

ഇതില്‍ ധാരാളം സപോനിന്‍ ഘടങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നമ്മളുടെ ആരോഗ്യം നല്ലരീതിയില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടി അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

5. മെറ്റബോളിസം കൂട്ടുവാന്‍ സഹായിക്കുന്നു

ഇതില്‍ ധാരാളം ഫ്‌ലനോനോയ്ഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുവാന്‍ സഹായിക്കുന്നതാണ്. മാത്രവുമല്ല, ബ്ലഡ് സര്‍ക്കുലേഷന്‍ നല്ലരീതിയില്‍ നടക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ്. കൂടാതെ നമ്മളുടെ ആന്തരികാവയവങ്ങളില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കുവാന്‍ ഈ പഴം ഉണക്കി തിളപ്പിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.

6. അലര്‍ജി കുറയ്ക്കുവാന്‍ സഹായിക്കുന്നു

പലതരത്തിലുള്ള അലര്‍ജിയുണ്ട്. ചിലര്‍ക്ക്, പൊടി അലര്‍ജിയായിരിക്കും. ചിലര്‍ക്ക് പുളി, എരിവ് എന്നിവ അലര്‍ജി ഉള്ളവരും ഉണ്ട്. ഇത്തരം അലര്‍ജികള്‍ കുറയ്ക്കുവാന്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ഈ പഴം. കാരണം, ഇതില്‍ പോളിഫെനോല്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇതിന് അലര്‍ജി കുറയ്ക്കുവാന്‍ കഴിവുണ്ട്.

7. കാന്‍സറിനെതിരെയും ഹൃദ്രോഗങ്ങള്‍ക്കെതിരേയും ഉപയോഗിക്കുന്നു

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും അതുപോലെതന്നെ, കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഇത് വരാതെ തടയുന്നതിനും ശരീരത്തിലെ യൂറിക് ആസിഡിന്റെ ലെവല്‍ നിയന്ത്രിക്കുന്നതിനെല്ലാം തന്നെ മക്കോട്ട ദേവ ഉപയോഗിക്കാവുന്നതാണ്.

തയ്കൾ 100 രൂപ

8289891370

₹100

പേരയും സ്‌ട്രോബറിയും ഇഷ്ടമല്ലാത്തവർ ആരും തന്നെയില്ല. എന്നാൽ ഇവ രണ്ടും കൂടി ചേർന്നാൽ എങ്ങനെയുണ്ടാകും, അതാണ് സ്‌ട്രോബറി പേര (Strawberry guava). സ്‌ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രൂപവുമുള്ള പഴമാണ് സ്ട്രോബറി പേരയ്ക്ക. രുചിയിൽ മാത്രമല്ല പോഷക സമൃദ്ധവുമാണ് (Protein rich) ഈ ഫലം. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് നല്ല വിളവും ലഭിക്കും.

ചൈനീസ് പേരക്ക (Chinese guava), പർപ്പിൾ പേരക്ക (Purple guava) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വളർത്താൻ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളൊന്നും സ്‌ട്രോബറി പേരയ്ക്ക് ആവശ്യമില്ല. തറയിലും ചട്ടിയിലും വളർത്താം. സാധാരണ പേരയ്ക്ക പോലെ ചുവപ്പ് നിറത്തിലുള്ള സ്ട്രോബറി പേര ലഭ്യമാണ്. പുളി കലർന്ന മധുരവും സുഗന്ധവുമാണ് സ്ട്രോബറി പേരയെ വ്യത്യസ്തമാക്കുന്നത്.

സ്ട്രോബറി പേരയുടെ ഗുണങ്ങൾ (Benefits of Strawberry guava)

വിറ്റാമിൻ എ, സി, ഫൈബർ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാൽ സമ്പന്നമാണ് പേരയ്ക്ക. ഇവയിൽ കട്ടി കുറഞ്ഞ നാരുകളായ പെക്റ്റിൻ അടങ്ങിയിരിക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും ദഹനം സുഗമമാക്കുന്നതിനും ചെറിയ പഴങ്ങൾ ഉത്തമമാണ്. സ്‌ട്രോബെറി പേരയിലെ വിത്തുകളിൽ ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിന് ഗുണം ചെയ്യുന്നു.

സ്ട്രോബറി പേര എങ്ങനെ നടാം (How to plant Strawberry guava )

കേരളത്തിലെ ഒട്ടുമിക്ക നഴ്സറികളിലും സ്‌ട്രോബറി പേരയുടെ തൈകൾ ലഭ്യമാണ്. വിളവ് കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതിനാൽ ആവശ്യക്കാർ ധാരാളമുണ്ടാകും.

ഇവയുടെ വളർച്ചയ്ക്ക് വലിയ പരിചരണമൊന്നും ആവശ്യമില്ല. തൈ നടാൻ നല്ല വെയിൽ ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കണം. തൈ നടാൻ മൂന്നോ-നാലോ അടി ആഴത്തിൽ കുഴിയെടുക്കാം. ആദ്യം ചാണകപ്പൊടി, ചകിരിച്ചോർ, കമ്പോസ്റ്റ് എന്നിവ മണ്ണും ചേർത്ത് മൂടുക. ശേഷം ചെറിയ കുഴിയെടുത്ത് തൈ നടണം. മാത്രമല്ല കൃത്യസമയത്ത് നനച്ച് കൊടുക്കുകയും വേണം.
ഏകദേശം 2 അടിയോളം വലിപ്പമുള്ള തയ്കൾ 120 രൂപ നിരക്കിൽ ലഭ്യമാണ്. 8289891370

₹120

SAAS GARDENS:::വർഷം മുഴുവൻ കായ് തരുന്ന ബുഷ് ഓറഞ്ച്... എല്ലാ വീടുകളിലും നമ്മുക്ക് നാട്ടുവളർത്താം...
ചട്ടിയിലോ, growbag ലോ നന്നായി വളർത്താൻ പറ്റിയ നിറയെ കായ് തരുന്ന ബുഷ് ഓറഞ്ച്, വീട്ടിലേയ്ക്ക് കയറിചെല്ലുന്ന സ്ഥലത്ത് വെയ്ച്ചാൽ ഒരുപാട് പോസിറ്റീവ് എനർജി കിട്ടുമെന്ന് പറയപ്പെടുന്നു, മാത്രമല്ല ചൂടുള്ള സമയങ്ങളിൽ പുറത്ത് പോയി വന്നാൽ നാരങ്ങവെള്ളം കുടിക്കുന്നതിലും എഫക്റ്റീവ് ആണുപോലും ബുഷ് ഓറഞ്ച് ജ്യൂസ്ന്, ഒരു ഓറഞ്ച് 2 ആയി മുറിച്ച് തണുത്ത വെള്ളത്തിൽ പിഴിഞ്ഞ് പഞ്ചസാര ചേർത്ത് കുടിച്ചാൽ ക്ഷീണമൊക്കെ മാറി നല്ല റിഫ്രഷിങ് ആകും. ഇവയ്ക്കു ചെറിയ മധുരവും നല്ലപുളിലും ഉണ്ട്,(പഴുത്താൽ ). പച്ച കളറിൽ ഉണ്ടാകുന്ന ചെറിയ കായ്ക്ക് ഭയങ്കര കയ്പ്പാണ്, ഉൽഭാഗം ഓറഞ്ച് പോലെ തന്നെയാണ് ചെറിയ അല്ലികൾ അതുപോലത്തെ സീടും. എന്നാൽ ഓറഞ്ച് പോലെ പൊളിച്ചെടുക്കാൻ പറ്റില്ല, നാരങ്ങ പോലെ മുറിച്ചെടുത്താണ് ഉപയോഗിക്കണ്ടത്.
തയ്കൾ 180 രൂപ
8289891370 കോൺടാക്ട് Number

₹180

വലിയൊരു ശീമക്കൊന്ന മരത്തിന്‍റെ ഉയരത്തിൽ മാത്രം വളരുന്ന പ്ലാവിൽ ഒന്നരവർഷം കൊണ്ടുതന്നെ ചക്ക വിരിയും. ഏറെ രുചികരമായ, സുഗന്ധം നിറഞ്ഞ, കറുമുറെ തിന്നാവുന്ന ചുളയുള്ള ചക്ക. ഇതിനെ അദ്ഭുത പ്ലാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. തായ്‍ലൻഡിൽ ജനിച്ച് വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്ന പേരിൽ ലോകമെമ്പാടും പ്രചാരം നേടിയ പ്ലാവിനത്തെ കുറിച്ചാണ് പറയുന്നത്.
പൂര്‍ണ വളര്‍ച്ചയെത്തുന്ന അവസ്ഥയില്‍ ഇതിനുണ്ടാകുന്ന പരമാവധി ഉയരം പതിനഞ്ച് അടി. ഇലത്തഴപ്പിന്റെ പരമാവധി വ്യാസമാകട്ടെ പത്തടിയും. അതായത് വലിയൊരു ശീമക്കൊന്ന മരത്തിന്റെ വലുപ്പം പോലും പ്ലാവിനുണ്ടായിരിക്കില്ലെന്നു ചുരുക്കം. നന്നായി പരിപാലിക്കുന്ന സൂപ്പര്‍ ഏര്‍ലിയില്‍ നിന്ന് 18 മാസം കൊണ്ടു തന്നെ ചക്കയും വിളവെടുക്കാം. ഈ പ്ലാവിന്റെ ജന്മദേശം തായ്‌ലന്‍ഡാണെങ്കിലും പേരു വന്നത് വിയറ്റ്‌നാമിന്റെ പേരില്‍. തായ്‌ലന്‍ഡിലെ കര്‍ഷകരാണ് ആദ്യമായി ഇത്തരം പ്ലാവിനം കണ്ടെത്തുന്നതും പരിമിതമായ തോതില്‍ കൃഷി ചെയ്തു തുടങ്ങുന്നതും. അവരിതിന് നല്‍കിയ പേരാകട്ടെ 'മിറ്റ് തായ് സുയി സോം'. പേരിന്റെ അര്‍ഥം തായ്‌ലന്‍ഡ് സൂപ്പര്‍ ഏര്‍ലി. എന്നാല്‍ ഇനം കണ്ടെത്തുന്നതിനും പേരു നല്‍കുന്നതിനുമപ്പുറം പ്രചരിപ്പിക്കാന്‍ കാര്യമായ ശ്രമമൊന്നും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു മാത്രമല്ല, വിയറ്റ്‌നാമിന് ഈയിനം നല്‍കാന്‍ മടികാട്ടിയതുമില്ല. വിയറ്റ്‌നാമാകട്ടെ തങ്ങളുടെ രാജ്യത്തെ മെക്കോങ് ഡെല്‍റ്റയില്‍ ഈയിനം വ്യാപകമായി പ്രചരിപ്പിച്ചുവെന്നു മാത്രമല്ല, ഇതിന്റെ പേര്‍ വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്നാക്കുകയും ചെയ്തു.

ചക്ക കൊണ്ട് എന്തൊക്കെ കാര്യങ്ങളാണോ ലോകത്തിനാവശ്യം അവയെല്ലാം നിറവേറ്റുന്നതിന് വി.എസ്.ഇ എന്നു വിളിക്കാവുന്ന സൂപ്പര്‍ ഏര്‍ലിക്കാവും. പഴുത്തു കഴിഞ്ഞാല്‍ ചുളകളെല്ലാം കറുമുറെ തിന്നാന്‍ സാധിക്കുന്നത്ര ദൃഢതയുള്ളത്. മധുരത്തിന്റെ കാര്യത്തിലാണെങ്കില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം. സുഗന്ധം ആരെയും ആകര്‍ഷിക്കുന്നത്. പഴുപ്പ് കൂടുന്നതനുസരിച്ച് സുഗന്ധവും കൂടിക്കൊണ്ടിരിക്കുകയേയുള്ളൂ. ഇടിച്ചക്ക തോരന്‍ മുതല്‍ ചക്കവരട്ടി വരെ കേരളത്തിനു പരിചിതമായ ചക്ക വിഭവങ്ങളെല്ലാം തയ്യാറാക്കാന്‍ സൂപ്പര്‍ ഏര്‍ലി കൊണ്ടു സാധിക്കും. പുഴുക്ക് തയ്യാറാക്കാന്‍ ഒന്നാന്തരം. ചിപ്‌സ് വറുക്കാന്‍ അതിലേറെ മികച്ചത്. പഴം കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാനും ഇതു പിന്നിലല്ല.

ഒരു വർഷം രണ്ടു തവണ ചക്ക വിരിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ചക്കകളുണ്ടാകുന്നത് പ്രധാനമായും തായ്ത്തടിയില്‍ മാത്രം. അതായത് മരംകയറ്റക്കാരെ ആരെയും കിട്ടിയില്ലെങ്കിലും വിളവെടുപ്പ് പ്രശ്‌നമേയല്ല. ഒന്നാം വര്‍ഷം ശരാശരി നാലു ചക്ക മാത്രമായിരിക്കും ഒരു പ്ലാവില്‍ വിളയുന്നതെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിളവ് ക്രമാനുഗതമായി ഉയര്‍ന്നുകൊണ്ടിരിക്കും. അഞ്ചു വര്‍ഷത്തെ വളര്‍ച്ചയെത്തുമ്പോള്‍ ഒരേക്കറില്‍ നിന്ന് 25-45 ടണ്‍ വിളവാണു ലഭിക്കുക. ചക്കയൊന്നിന് ശരാശരി പത്തു കിലോഗ്രാം ഭാരമുണ്ടാകുമെന്നു കണക്കാക്കുന്നു.

സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും വേണ്ട അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തില്‍ നിലവിലുള്ളത്. 25-38 ഡിഗ്രി സെല്‍ഷ്യസ് താപനില, പ്രതിവര്‍ഷം 1000-3000 മില്ലിമീറ്റര്‍ മഴ, സമുദ്രനിരപ്പില്‍ നിന്നു 0-90 അടി ഉയരം, ചൂടു കൂടിയ വേനല്‍ക്കാലം, നല്ല സൂര്യപ്രകാശം എന്നിങ്ങനെയാണ് സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ വളര്‍ച്ചയ്ക്കാവശ്യമെന്നു വിലയിരുത്തുന്ന കാലാവസ്ഥാ ഘടകങ്ങള്‍. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയില്‍ പ്രധാനമായി ശ്രദ്ധിക്കാനുള്ളത് ചക്കകളുടെ എണ്ണം നിയന്ത്രിക്കുന്നതു മാത്രമാണ്.
ഇതിന്റെ ഒരുപാട് തയ്യ് അവൈലബിൾ ആണ്
200 രൂപയാണ് വില
Wtsp :: 082898 91370

₹200

12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഉഷ്ണമേഖലാ വൃക്ഷമാണ് വാട്ടർ ആപ്പിൾ (സിസൈജിയം സമരൻസെൻസ്) നിത്യഹരിത ഇലകളുള്ള പൂക്കൾ വെളുത്തതാണ്, നാല് ഇതളുകളും നിരവധി കേസരങ്ങളുമുണ്ട്. പഴം മണിയുടെ ആകൃതിയിലുള്ളതും ഭക്ഷ്യയോഗ്യവുമായ ബെറിയാണ്, വെള്ള, ഇളം പച്ച, അല്ലെങ്കിൽ പച്ച മുതൽ ചുവപ്പ്, ധൂമ്രനൂൽ, അല്ലെങ്കിൽ കടും ചുവപ്പ്, ആഴത്തിലുള്ള ധൂമ്രനൂൽ അല്ലെങ്കിൽ കറുപ്പ് വരെ നിറങ്ങളുള്ള, പഴത്തിന്റെ വലുപ്പം ചില ഇനങ്ങളിൽ 4-6 സെന്റീമീറ്റർ നീളമുള്ളതായിരിക്കും.

വാട്ടർ ആപ്പിൾ യഥാർത്ഥത്തിൽ ഒരു ആപ്പിൾ അല്ല. തെക്കേ ഇന്ത്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിൽ വളരുന്ന ഉഷ്ണമേഖലാ ഫലമാണിത്. മലയയിലും ഇന്തോനേഷ്യയിലും ഇത് വർഷത്തിൽ രണ്ട് വിളകൾ നൽകും. തായ്‌ലൻഡ് ഇനം വാട്ടർ ആപ്പിളുകൾ വലിയ വലിപ്പവും വളരെ മധുരവും സ്വാദിഷ്ടവുമാണ്, അതേസമയം ചില ഇനങ്ങൾ താരതമ്യേന വൃത്താകൃതിയിലാണ്, മറ്റുള്ളവ അല്പം പിയർ ആകൃതിയിലുള്ളതും അടിയിൽ വീതിയുള്ളതും മുകളിൽ വളരെ ഇടുങ്ങിയതുമാണ്.

റോസ് വാട്ടർ ആപ്പിളിന്റെ പ്രത്യേകത
ഈ ഇനം നമ്മുടെ സ്ഥലത്ത് വളരെ സാധാരണമാണ്. ഇത് മൂക്കുമ്പോൾ റോസ് നിറത്തിലായിരിക്കും, വിത്ത് ഉപയോഗിച്ച് വളർത്താം. രണ്ട് വർഷത്തിനുള്ളിൽ തൈകൾ കായ്ച്ചു തുടങ്ങും, അതിനാൽ ഒട്ടിച്ച ചെടികൾ നടേണ്ട ആവശ്യമില്ല. ഇത് കുട്ടികൾക്ക് വളരെ ഇഷ്ടമാണ്, ചെടി ചെറുതാണ്, മരം ചെറുതാണെങ്കിലും ധാരാളം കായ്കൾ ഉണ്ടാകും. ഒരു വർഷത്തിൽ ഒന്നിലധികം തവണ, അത് ഫലം ചെയ്യും.

വളപ്രയോഗം
വാട്ടർ ആപ്പിൾ പലപ്പോഴും വേഗത്തിൽ വളരുകയും നേരത്തെ തന്നെ ഫലം കായ്ക്കുകയും ചെയ്യുന്നു. അതിനാൽ, ഈ ചെടികൾക്ക് ഇടയ്ക്കിടെയും സ്ഥിരമായും വളം ആവശ്യമാണ്. സസ്യവളർച്ച അനുസരിച്ചും കായ്കൾ പറിച്ചതിന് ശേഷവും വളപ്രയോഗം നടത്തുക. പൂവിടുമ്പോൾ വളപ്രയോഗം ഒഴിവാക്കണം. രാസവളങ്ങൾ കൂടാതെ, ജൈവ വളം - കോഴിവളം, മുയൽ കാഷ്ഠം അല്ലെങ്കിൽ ചാണകപ്പൊടി എന്നിവ ഉപയോഗിക്കാം. ജൈവ വളങ്ങൾ സസ്യങ്ങൾക്ക് ക്രമേണ പോഷകങ്ങൾ നൽകുമെന്ന് മാത്രമല്ല, മണ്ണിന്റെ അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിളവെടുപ്പ്
കായ്കളുടെ നിറം പച്ചയിൽ നിന്ന് ഇളം പച്ചയായോ ചുവപ്പിലേക്കോ മാറുമ്പോൾ (ചുവപ്പ് ഇനമാണെങ്കിൽ), അത് ഫലം എടുക്കാൻ തയ്യാറാണ് എന്നതിന്റെ സൂചനയാണ്. ഈ ഘട്ടത്തിൽ പഴങ്ങളും തികച്ചും ഭക്ഷ്യയോഗ്യമാണ്. ഫലം കൈകൊണ്ട് തിരഞ്ഞെടുത്തതാണ്. മുതിർന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കുക. കൈകാര്യം ചെയ്യുമ്പോൾ ചർമ്മത്തിന് മെക്കാനിക്കൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ എല്ലായ്പ്പോഴും പഴങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക
തയ്കൾ ആവശ്യമെങ്കിൽ whatsapp 8289891370

₹200

സർവ്വഗുണങ്ങളോടെ സർവ്വസുഗന്ധി

നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞ ഒരു സുഗന്ധവിളയാണ് സർവ്വസുഗന്ധി. ജാതി, ഗ്രാമ്പൂ, കറുവ എന്നീ മൂന്നു സുഗന്ധവിളകളുടെയും രുചിയും മണവും ഒത്തിണങ്ങിയിട്ടുള്ളതാണു സർവസുഗന്ധി ചെടിയുടെ ഇലകൾ. സാധാരണയായി കറിവേപ്പ് പോലെ ആഹാര വിഭവങ്ങളിൽ രുചിക്കും മണത്തിനുമായാണ് ഇതിന്റെ ഇലകൾ ഉപയോഗിച്ച് വരാറുള്ളത് . സ ർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ് മധുരപലഹാരങ്ങൾ, ജാം, ജെല്ലി എന്നിവയിൽ മണത്തിനായി ഇത് ഉപയോഗിച്ച് വരുന്നു. വിദേശരാജ്യങ്ങളിൽ ഇതിന്റെ ഇലകൾ വാറ്റിയെടുത്ത തൈലവും ഉപയോഗിക്കാറുണ്ട്.

ആരോഗ്യപരമായും ഇതിനു ഉപയോഗങ്ങൾ ഉണ്ട്. വയറിനകത്തുണ്ടാകുന്ന അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവക്ക് സർവ്വസുഗന്ധിയുടെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. പല്ലുകളുടെയും മോണകളുടെയും വീക്കം വേദന എന്നിവക്ക് ഇത് നല്ലപരിഹാരമാണ്. ഇതിന്റെ ഇലകളിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ദഹന പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മെറ്റാബോളൈസേം വർധിപ്പിക്കുന്നതിനും അതുവഴി പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാണ്.

All-spice herb
നമുടെ വീടുകളിൽ നട്ടുവളർത്താവുന്ന ഒന്നാന്തരം ഔഷധച്ചെടിയാണ് സർവ്വ സുഗന്ധി. ശരിയായ നീർവാർച്ചയുള്ള എല്ലാത്തരം മണ്ണും സർവസുഗന്ധി കൃഷിക്കു പറ്റിയതാണ്. കമ്പുകൾ ഒടിച്ചു നട്ടുപിടിപ്പിച്ചോ മരത്തിൽ ഉണ്ടാകുന്ന വിത്തുകൾ മുളപ്പിച്ചോ തൈകൾ ഉണ്ടാക്കാം. ഒന്നൊന്നര വർഷം പ്രായമായ തൈകളാണ് നടാനുത്തമം.ഒട്ടുമിക്ക നഴ്സറികളിലും ഇപ്പോൾ തൈകൾ വിൽപനയ്ക്കുണ്ട്. ആറു മീറ്റർ അകലം നൽകി തൈകൾ നടാം. കാര്യമായ വളപ്രയോഗം ഇല്ലാതെ തന്നെ ചെടിനന്നായി വളരും. വർഷംതോറും 20–25 കി.ഗ്രാം ചാണകമോ കമ്പോസ്റ്റോ ചേർത്താൽ മതിയാകും.
തയ്കൾ ലഭ്യമാണ് whatsapp, 082898 91370

₹140
Showing 64- 80 of 86 results