ഇന്ത്യയിലെ അടുക്കളകളില്‍ പൊതുവായി കാണുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് (Spice) ഗ്രാമ്പൂ (Clove). ഗ്രാമ്പൂവിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. ഗ്രാമ്പൂ മരത്തിന്റെ ഉണങ്ങിയ പൂമൊട്ടുകളാണ് ഗ്രാമ്പൂ. ഭക്ഷണത്തില്‍ ഇത് ഒരു ഫ്ലേവറിങ് ഏജന്റായി (Flavoring Agent) ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. ഗ്രാമ്പൂ പച്ചയായോ അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയുടെ (Clove Oil) രൂപത്തിലോ കഴിക്കുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. എന്നിരുന്നാലും, ഈ സുഗന്ധവ്യഞ്ജനം ആവശ്യത്തിലധികം കഴിക്കുന്നത് ദോഷകരവുമാണ്. ഗ്രാമ്പൂവിന്റെ ചില ആരോഗ്യ ഗുണങ്ങളും പാര്‍ശ്വഫലങ്ങളും നോക്കാം. ഗ്രാമ്പൂവിന്റെ ആരോഗ്യ ഗുണങ്ങള്‍ പോഷകങ്ങളുടെ കലവറ ഗ്രാമ്പൂവില്‍ പ്രധാനപ്പെട്ട ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന്റെ രുചിയും ഗുണവും വര്‍ദ്ധിപ്പിക്കുന്നു. നാരുകള്‍, വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും എല്ലുകളുടെ ബലത്തിനും സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് മാംഗനീസ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു ഗ്രാമ്പൂവില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ അത് നമ്മുടെ ശരീരഭാരം കൂടുന്നതിനെ തടയുന്നു. നാരുകള്‍ ദഹനത്തെ സഹായിക്കുന്നു, ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യം ഗ്രാമ്പൂവിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് അനാരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. അവ വായുടെ ആരോഗ്യത്തിന് സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് പല്ലുവേദനയ്ക്കും ആശ്വാസം നല്‍കുന്നു. വായിൽ വേദന അനുഭവപ്പെടുന്ന ഭാഗത്ത് ഒരു ഗ്രാമ്പൂ മുഴുവനായി കുറച്ച് നേരം വെച്ചാൽ വേദന കുറയും. ഇത് മാത്രമല്ല, ഹെര്‍ബല്‍ ടൂത്ത് പേസ്റ്റില്‍ ഗ്രാമ്പൂ ഉള്‍പ്പെടുത്തിയാല്‍ ദന്തക്ഷയം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഗ്രാമ്പൂവിന്റെ പാര്‍ശ്വഫലങ്ങള്‍ അമിതമായി എന്ത് കഴിച്ചാലും അതിന്റെ ഗുണങ്ങള്‍ ഇല്ലാതാവുകയും ആരോഗ്യത്തിന് ദോഷകരമാവുകയും ചെയ്യും. ഗ്രാമ്പൂ അമിതമായി കഴിച്ചാലും ഒരുപാട് ദോഷഫലങ്ങളുണ്ട്. അമിത രക്തസ്രാവം ഗ്രാമ്പൂവില്‍ യൂജെനോള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഡോക്ടര്‍ നിര്‍ദേശിക്കുന്നതിലും കൂടുതല്‍ ഗ്രാമ്പൂ എണ്ണ കഴിക്കുന്നത് രക്തസ്രാവത്തിനോ കുടലിലെ രക്തസ്രാവത്തിനോ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു പ്രമേഹമുള്ളവര്‍ക്ക് ഗ്രാമ്പൂ ഫലപ്രദമാണ്, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. തയ്കൾ 160 രൂപ whatsapp 082898 91370 @everyone
Customers Also Viewed
Agriculture equipment works
Agri drone
ജൈവവളം (ഘനജീവാമൃതം)
അവൽ തവിട്
കോഴി ഫാം വില്പനയ്ക്ക്
Related Listing
നിശഗന്ധി തൈ വില്പനക്ക്
ഹൈബ്രിഡ് പപ്പായ - Red Royale F1
12 ഇനം വിത്തുകൾ
കുറ്റ്യാടി തെങ്ങിൻ തൈകൾ
ബട്ടര്‍നട്ട് seeds