പേരയും സ്‌ട്രോബറിയും ഇഷ്ടമല്ലാത്തവർ ആരും തന്നെയില്ല. എന്നാൽ ഇവ രണ്ടും കൂടി ചേർന്നാൽ എങ്ങനെയുണ്ടാകും, അതാണ് സ്‌ട്രോബറി പേര (Strawberry guava). സ്‌ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രൂപവുമുള്ള പഴമാണ് സ്ട്രോബറി പേരയ്ക്ക. രുചിയിൽ മാത്രമല്ല പോഷക സമൃദ്ധവുമാണ് (Protein rich) ഈ ഫലം. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് നല്ല വിളവും ലഭിക്കും. ചൈനീസ് പേരക്ക (Chinese guava), പർപ്പിൾ പേരക്ക (Purple guava) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വളർത്താൻ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളൊന്നും സ്‌ട്രോബറി പേരയ്ക്ക് ആവശ്യമില്ല. തറയിലും ചട്ടിയിലും വളർത്താം. സാധാരണ പേരയ്ക്ക പോലെ ചുവപ്പ് നിറത്തിലുള്ള സ്ട്രോബറി പേര ലഭ്യമാണ്. പുളി കലർന്ന മധുരവും സുഗന്ധവുമാണ് സ്ട്രോബറി പേരയെ വ്യത്യസ്തമാക്കുന്നത്. സ്ട്രോബറി പേരയുടെ ഗുണങ്ങൾ (Benefits of Strawberry guava) വിറ്റാമിൻ എ, സി, ഫൈബർ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാൽ സമ്പന്നമാണ് പേരയ്ക്ക. ഇവയിൽ കട്ടി കുറഞ്ഞ നാരുകളായ പെക്റ്റിൻ അടങ്ങിയിരിക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും ദഹനം സുഗമമാക്കുന്നതിനും ചെറിയ പഴങ്ങൾ ഉത്തമമാണ്. സ്‌ട്രോബെറി പേരയിലെ വിത്തുകളിൽ ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിന് ഗുണം ചെയ്യുന്നു. സ്ട്രോബറി പേര എങ്ങനെ നടാം (How to plant Strawberry guava ) കേരളത്തിലെ ഒട്ടുമിക്ക നഴ്സറികളിലും സ്‌ട്രോബറി പേരയുടെ തൈകൾ ലഭ്യമാണ്. വിളവ് കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതിനാൽ ആവശ്യക്കാർ ധാരാളമുണ്ടാകും. ഇവയുടെ വളർച്ചയ്ക്ക് വലിയ പരിചരണമൊന്നും ആവശ്യമില്ല. തൈ നടാൻ നല്ല വെയിൽ ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കണം. തൈ നടാൻ മൂന്നോ-നാലോ അടി ആഴത്തിൽ കുഴിയെടുക്കാം. ആദ്യം ചാണകപ്പൊടി, ചകിരിച്ചോർ, കമ്പോസ്റ്റ് എന്നിവ മണ്ണും ചേർത്ത് മൂടുക. ശേഷം ചെറിയ കുഴിയെടുത്ത് തൈ നടണം. മാത്രമല്ല കൃത്യസമയത്ത് നനച്ച് കൊടുക്കുകയും വേണം. ഏകദേശം 2 അടിയോളം വലിപ്പമുള്ള തയ്കൾ 120 രൂപ നിരക്കിൽ ലഭ്യമാണ്. 8289891370
Customers Also Viewed
Land for lease
ദേവപഴം (Mahkota Dewa)
Kalanchoe plant
പുളിയരിപ്പൊടി
ചോളത്തവിട്
Related Listing
നിശഗന്ധി തൈ വില്പനക്ക്
ഹൈബ്രിഡ് പപ്പായ - Red Royale F1
12 ഇനം വിത്തുകൾ
കുറ്റ്യാടി തെങ്ങിൻ തൈകൾ
ബട്ടര്‍നട്ട് seeds