Home / Services / -nursery / ദേവപഴം (Mahkota Dewa)

ദേവപഴം (Mahkota Dewa)

Athira
150
100

മക്കോട്ടദേവ അഥവാ ദേവപഴം (Mahkota Dewa) അല്ലെങ്കിൽ ദൈവത്തിന്റെ കിരീട (God's Crown) മെന്നുമെല്ലാം അറിയപ്പെടുന്ന ഈ ചുവന്ന് തുടുത്ത് പ്ലം പോലെ നില്‍ക്കുന്ന പഴം നിങ്ങളുടെ വീട്ടില്‍ ഉണ്ടോ? എങ്കില്‍ നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാണ് എന്നാണ് പറയുന്നത്. ഇന്തോനേഷ്യയില്‍ അതി സുലഭമായി കാണപ്പെടുന്ന ഈ മരം ഇന്ന് കേരളത്തിലും വേരുറപ്പിച്ചിട്ടുണ്ട്. ഈ പഴം കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം. ദേവലോകത്തിലെ പഴം ദൈവത്തിന്റെ കിരീടം, അല്ലെങ്കില്‍ ദേവലോകത്തെ പഴമെന്നെല്ലാം തന്നെ മക്കോട്ട ദേവ എന്ന ഈ പഴം അറിയപ്പെടുന്നുണ്ട്. ഏത് കാലാവസ്ഥയിലും വിളയുന്ന ഈ പഴം, ഉണക്കി ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോള്‍ പച്ചയ്ക്ക് ഉപയോഗിക്കാതെ നോക്കണം. പച്ചയ്ക്ക് ഉപയോഗിച്ചാല്‍ വിഷവും എന്നാല്‍ ഉണക്കി ഉപയോഗിച്ചാല്‍ നമ്മളുടെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരവുമാണ് ഇത്. ഇതിന്റെ പഴം മുതല്‍ ഇല വരെ മെഡിസിനായി ലോകത്തിന്റെ പലഭാഗത്ത് ഉപയോഗിച്ച് വരുന്നഉണ്ട്. ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന പഴവും അത്ഭുതഗുണങ്ങളും മക്കോട്ടദേവ പൊതുവില്‍ അറിയപ്പെടുന്നത് ദൈവത്തിന്റെ കിരീടം (God's Crown) എന്നാണ്. പ്രമേഹരോഗികള്‍ക്ക് മുതല്‍ കാന്‍സര്‍ രോഗികള്‍ക്ക് വരെ ഉപയോഗിക്കാവുന്ന ഈ പഴം ശരീരത്തിന് വളരെ നല്ലതാണ്. ഇത് എന്തെല്ലാം അസുഖങ്ങള്‍ കുറയ്ക്കുന്നു എന്ന് നോക്കാം. 1. പ്രമേഹം വേഗത്തില്‍ കുറയ്ക്കുന്നു രക്തത്തിലെ ഷുഗര്‍ ലെവല്‍ വേഗത്തില്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന പഴമാണ് മക്കോട്ട ദേവ എന്നറിയപ്പെടുന്നത്. ഇതിന്റെ കുരു കളഞ്ഞ് പുറംതൊലി എടുത്ത് ഉണക്കി കുപ്പിയിലാക്കി വയ്ക്കുക. ഇതിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹരോഹികള്‍ക്ക് നല്ലതാണ്. വേഗത്തില്‍ ഷുഗര്‍ ലെവല്‍ കുറയുവാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പഴം. അതുകൊണ്ടുതന്നെ വീട്ടില്‍ ഈ മരം നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്. 2. ശരീരത്തിലെ വിഷം നീക്കുവാന്‍ സഹായിക്കുന്നു ഇതില്‍ ശരീരത്തിന് ആവശ്യമായിട്ടുള്ള ആല്‍ക്കലോയ്ഡ്, പോളിഫെനോല്‍സ്, ഫ്‌ലവനോയ്ഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇത് ശരീരത്തിലെ വിഷമയമെല്ലാം നീക്കം ചെയ്യുന്നതിനും ആരോഗ്യം നല്ലതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിനായി ഇതിന്റെ ഇലയിട്ട് നന്നായി വെള്ളം തിളപ്പിക്കുക. ഈ വെള്ളം കുടിക്കുന്നത് ശരീരം വൃത്തിയാക്കുവാന്‍ നല്ലതാണ്. 3. ആന്റി ബാക്ടീരിയല്‍- ഫംഗല്‍ പ്രോപര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു ഇതില്‍ ആല്‍ക്കലോയ്ഡ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് നല്ലൊരു ആന്റി ബാക്ടീരിയല്‍ പ്രോപര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിച്ചാല്‍ നമ്മള്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ വരാതെ സംരക്ഷിക്കുവാനും നമ്മളുടെ രോഗപ്രതിരോധശേഷി കൂട്ടുവാനും ഇത് സഹായിക്കുന്നുണ്ട്. ആന്റി ബാക്ടീരിയല്‍ മാത്രമല്ല, ആന്റി വൈറസ് പ്രോപര്‍ട്ടിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആല്‍ക്കലോയ്ഡ് നമ്മളുടെ ശരീരത്തിലേയ്ക്ക് വൈറസ് ബാധ ഉണ്ടാകാതെ സംരക്ഷിക്കുവാനും സഹായിക്കുന്നുണ്ട്. അതുകൊണ്ടെല്ലാം തന്നെ ഇതിന് ഇന്ന് ഡിമാന്റ് കൂടിക്കൊണ്ടിരിക്കുകയാണ്. 4. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു ഇന്ന് ഓരോ ദിവസവും വ്യത്യസ്തങ്ങളായ അസുഖങ്ങള്‍ കൂണ്‍പോലെ പൊട്ടിമുളച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പൊട്ടിമുളയ്ക്കുമ്പോള്‍ നമ്മള്‍ നമ്മളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി നിരവധി പാനീയങ്ങളും മറ്റും കുടിക്കുന്നുണ്ട്. എന്നാല്‍, ഈ പഴം നന്നായി ഉണക്കി കുരുകളഞ്ഞ് തിളപ്പിച്ച് കുടിച്ചാല്‍ നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും ഇത് സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം സപോനിന്‍ ഘടങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നമ്മളുടെ ആരോഗ്യം നല്ലരീതിയില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടി അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. 5. മെറ്റബോളിസം കൂട്ടുവാന്‍ സഹായിക്കുന്നു ഇതില്‍ ധാരാളം ഫ്‌ലനോനോയ്ഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുവാന്‍ സഹായിക്കുന്നതാണ്. മാത്രവുമല്ല, ബ്ലഡ് സര്‍ക്കുലേഷന്‍ നല്ലരീതിയില്‍ നടക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ്. കൂടാതെ നമ്മളുടെ ആന്തരികാവയവങ്ങളില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കുവാന്‍ ഈ പഴം ഉണക്കി തിളപ്പിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. 6. അലര്‍ജി കുറയ്ക്കുവാന്‍ സഹായിക്കുന്നു പലതരത്തിലുള്ള അലര്‍ജിയുണ്ട്. ചിലര്‍ക്ക്, പൊടി അലര്‍ജിയായിരിക്കും. ചിലര്‍ക്ക് പുളി, എരിവ് എന്നിവ അലര്‍ജി ഉള്ളവരും ഉണ്ട്. ഇത്തരം അലര്‍ജികള്‍ കുറയ്ക്കുവാന്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ഈ പഴം. കാരണം, ഇതില്‍ പോളിഫെനോല്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇതിന് അലര്‍ജി കുറയ്ക്കുവാന്‍ കഴിവുണ്ട്. 7. കാന്‍സറിനെതിരെയും ഹൃദ്രോഗങ്ങള്‍ക്കെതിരേയും ഉപയോഗിക്കുന്നു ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും അതുപോലെതന്നെ, കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഇത് വരാതെ തടയുന്നതിനും ശരീരത്തിലെ യൂറിക് ആസിഡിന്റെ ലെവല്‍ നിയന്ത്രിക്കുന്നതിനെല്ലാം തന്നെ മക്കോട്ട ദേവ ഉപയോഗിക്കാവുന്നതാണ്. തയ്കൾ 100 രൂപ 8289891370

Share

Customers Also Viewed

Agriculture equipment works

Agriculture equipment works

Agri drone

Agri drone

ജൈവവളം (ഘനജീവാമൃതം)

ജൈവവളം (ഘനജീവാമൃതം)

അവൽ തവിട്

അവൽ തവിട്

കോഴി ഫാം വില്പനയ്ക്ക്

കോഴി ഫാം വില്പനയ്ക്ക്

Related Listing

നിശഗന്ധി തൈ വില്പനക്ക്

നിശഗന്ധി തൈ വില്പനക്ക്

ഹൈബ്രിഡ് പപ്പായ - Red Royale F1

ഹൈബ്രിഡ് പപ്പായ - Red Royale F1

12 ഇനം വിത്തുകൾ

12 ഇനം വിത്തുകൾ

കുറ്റ്യാടി തെങ്ങിൻ തൈകൾ

കുറ്റ്യാടി തെങ്ങിൻ തൈകൾ

ബട്ടര്‍നട്ട് seeds

ബട്ടര്‍നട്ട് seeds

- WRITE A REVIEW -