Jobs

A mega 24x7 agricultural gala. You can sell / buy any agricultural products here. Otherwise just browse through the countless products. Can also ask for items that are not available.

Jobs / Office

Assistant Professor

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ പ്ലാന്‍റ് ഫിസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറിന്‍റെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു . യോഗ്യതകള്‍ സംബന്ധിച്ച വിവരം വെബ്സൈറ്റില്‍ ലഭ്യമാണ്. നിര്‍ദിഷ്ട യോഗ്യതകള്‍ ഉള്ളവര്‍ക്ക് 2023 സെപ്റ്റംബർ 28 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, www.cohvka.kau.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ 0487 2438302 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യേതാണ്.

Work Location:Thrissur

Business Trainee

റബ്ബര്‍ ബോര്‍ഡിന്റെ മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷനില്‍ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റുഫോമുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ബിസിനസ്സ് ട്രെയിനി ആയി താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ (മാര്‍ക്കറ്റിങ്)ല്‍ ബിരുദമോ ഇക്കണോമിക്സില്‍ മാസ്റ്റര്‍ ബിരുദമോ ഉള്ളവരും കംപ്യൂട്ടര്‍ പരിചയം ഉള്ളവരും ആയിരിക്കണം. മാര്‍ക്കറ്റിങ് /സെയില്‍സ് /മാര്‍ക്കറ്റ് റിസേര്‍ച്ച് എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. കോട്ടയത്ത് പുതുപ്പള്ളിയിലെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷനിലെ ഒരു ഒഴിവിലേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ 2023 ജൂലൈ 21 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്), മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷന്‍, ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേമ്പ്രം, കോട്ടയം എന്ന വിലാസത്തില്‍ അപേക്ഷകള്‍ നല്‍കിയിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നവരുടെ ലിസ്റ്റും ഇന്റര്‍വ്യൂ തീയതിയും റബ്ബര്‍ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അവര്‍ ഹാജരാകേണ്ടതാണ്. ഇതു സംബന്ധിച്ച് മറ്റ് അറിയിപ്പുകള്‍ ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.org.inസന്ദര്‍ശിക്കുക.

Work Location:Kottayam

Showing 1–2 of 2 results